രാജപുരം: ബളാംതോട് ബൊളിവിയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.അംബുജാക്ഷന്‍ പതാക ഉയര്‍ത്തി. ക്ലബ് പ്രസിഡന്റ് റികേഷ് അധ്യക്ഷത വഹിച്ചു. മാസ്‌ക് വിതരണം മാത്യു മാസ്റ്റര്‍ നിര്‍വഹിച്ചു. വിനേഷ് സംസാരിച്ചു. ക്ലബ് – ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍, ഓട്ടോ തൊഴിലാളികള്‍, വ്യാപാരികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു