രാജപുരം: പൂടംകല്ലിൽ മെഡിക്കൽ സ്റ്റോർ ജീവനക്കാരിക്ക് കോവിഡ് സ്ഥീരികരിച്ചതിനെ തുടർന്ന് കള്ളാർ പഞ്ചായത്ത് 11,12 വാർഡുകളിലെ സംയുക്ത ജാഗ്രതാ സമിതി യോഗം ചേർന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പൂടംകല്ല് ടൗൺ അടച്ചിടും. തുടർന്നുള്ള ദിവസങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രം തുറക്കാൻ അനുമതി നൽകുമെന്നും യോഗത്തിൽ പോലീസ് അറിയിച്ചു. ടൗണിൽ അണുനശീകരണം നടത്താനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ.നാരായണൻ, പഞ്ചായത്തംഗം സി.രേഖ, പോലീസ്, ആരോഗ്യ പ്രവർത്തകർ, ജാഗ്രതാ സമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.