സ്വാതന്ത്ര്യദിനാഘോഷം നടത്തി

രാജപുരം: വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പനത്തടി പഞ്ചായത്ത് കമ്മിറ്റി പാണത്തൂരില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി. കോവിഡ് ചട്ടങ്ങള്‍ പാലിച്ച് നടത്തിയ പരിപാടിയില്‍ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു. എം എം എബ്രഹാം  പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ ജോയ്‌സ് കൊച്ചുമുറിയില്‍  അധ്യക്ഷത വഹിച്ചു. ടി.ഗിരീഷ്,  പി.എ.മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു. സംഘടനാ പ്രവര്‍ത്തനം ശക്തമാക്കാനും സാമൂഹിക മാധ്യമ കൂട്ടായ്മ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.  

Leave a Reply