കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ മലയോരമേഖലയായ രാജപുരത്ത് പതിവായിരുന്ന വോള്‍ട്ടേജ് ക്ഷാമത്തിനും വൈദ്യുതി തടസ്സങ്ങള്‍ക്കും പരിഹാരമാണ് രാജപുരം 33 കെ വി സബ്സ്റ്റേഷൻ .
ബേളൂര്‍ 33 കെ വി സബ്സ്റ്റേഷനില്‍ നിന്നും ഭൂഗര്‍ഭ കേബിള്‍ വഴി വൈദ്യുതി എത്തിച്ചിരിക്കുന്ന ഈ സബ്സ്റ്റേഷനില്‍ രണ്ട് 5 എം വി എ ട്രാന്സ്ഫോര്‍മറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പനത്തടി, ബളാല്, കുറ്റിക്കോല്, കള്ളാര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ 30000 ഓളം ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും
പ്രസരണ മേഖലയിലെ മറ്റ് 13 പദ്ധതികൾക്കൊപ്പം രാജപുരം സബ്സ്റ്റേഷന്റെയും ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ആഗസ്റ്റ് 17ന് നിർവ്വഹിക്കും.