ഉണങ്ങിയ മരം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

രാജപുരം: പാതയോരത്തെ ഉണങ്ങിയ മരം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. മുറിച്ച് നീക്കാന്‍ നടപടിയെടുക്കാതെ പൊതുമാരാമത്ത് അധികൃതര്‍. കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ പനത്തടിക്ക് സമീപം പൂടംകല്ലടുക്കത്താണ് ഏതു നിമിഷവും റോഡിലേക്ക് മറിഞ്ഞ് വീഴും വിധം മരം ഉണങ്ങി നില്‍ക്കുന്നത്. കാട്ടുവള്ളികളും മറ്റും ചുറ്റിക്കിടക്കുന്നതിനാലാണ് മഴ ശക്തമായിട്ടും നിലവില്‍ മറിഞ്ഞ് വീഴാതെ നില്‍ക്കുന്നത്. ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന സംസ്ഥാന പാതയാണിത്. വാഹനങ്ങള്‍ കടന്നുപോകുന്ന സമയത്ത് മരം കടപുഴകി വീണാല്‍ വലിയ അപകടമായിരിക്കും സംഭവിക്കുക. ഇതിനോട് ചേര്‍ന്ന് തന്നെ എച്ച്.ടി.വൈദ്യുതി ലൈനും കടന്നുപോകുന്നുണ്ട്. അപകട ഭീഷണിയുയര്‍ത്തുന്ന മരം അടിയന്തിരമായി മുറിച്ച് നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply