കുരങ്ങും കാട്ടുപന്നിയും കൃഷിയിടം കയ്യടക്കുന്നു; മനസ്സ് മടുത്ത് കര്‍ഷകര്‍

രാജപുരം: കുരങ്ങും കാട്ടുപന്നിയും കൃഷിയിടത്തില്‍. പൊറുതിമുട്ടി കോടോം ബേളൂര്‍ പഞ്ചായത്തിലെ അയറോട്ട് കാവുങ്കാല്‍, പാലപ്പുഴ, ചെരക്കര, കള്ളാര്‍ പഞ്ചായത്തിലെ പെരുമ്പള്ളി, മഞ്ഞങ്ങാനം തുടങ്ങിയ സ്ഥലങ്ങളിലെ കര്‍ഷകര്‍. ഓരോ ദിവസവും കുരങ്ങന്‍മാര്‍ കൂട്ടത്തോടെയെത്തിയാണ് തേങ്ങയടക്കമുള്ള കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് ഭക്ഷ്യക്ഷാമം മുന്നില്‍കണ്ട് കര്‍ഷകര്‍ വ്യാപകമായി ഈ വര്‍ഷം കപ്പയും ചേമ്പുമടക്കം കൃഷിയിറക്കിയിരുന്നു. വിളവെടുപ്പ് പ്രായമാകും മുന്‍പ് തന്നെ ഇവയൊന്നാകെ കാട്ടുപന്നിയും നശിപ്പിച്ചു. കുരങ്ങും പന്നിയുമടക്കമുള്ളവയുടെ ശല്യം വര്‍ഷങ്ങളായി തുടരുന്നതിനാല്‍ കൃഷി തന്നെ നിര്‍ത്തേണ്ട സ്ഥിതിയിലാണ് മലയോരത്തെ കര്‍ഷകര്‍. വനംവകുപ്പ് അധികൃതര്‍ക്കടക്കം പരാതി നല്‍കിയെങ്കിലും പരിഹാരമൊന്നുമുണ്ടായില്ല. കുരങ്ങന്‍മാരെ ഓടിച്ച് വിടാന്‍ കര്‍ഷകര്‍ പല വഴികളും നോക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ല. കൂടുകള്‍ സ്ഥാപിച്ച് കുരങ്ങന്‍മാരെ പിടിച്ച് കാട്ടില്‍ വിടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Leave a Reply