കള്ളാർ പഞ്ചായത്തിൽ രോഗ വ്യാപനം ശക്തം; നടപടി കർശനമാക്കുന്നു

രാജപുരം: കളളാര്‍ പഞ്ചായത്തില്‍ ഇന്ന് ഏഴ് പേര്‍ക്ക് കോവിഡ്. ഭീതിയോടെ ജനങ്ങള്‍. കൊട്ടോടിയില്‍ ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്കും ടൗണിലെ ഒരു വ്യാപാരിക്കും സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ കൂടാതെ പൂടംകല്ലിലും കള്ളാറിലും ഓരോ ആള്‍ക്ക് വീതവും മാലക്കല്ലില്‍ രണ്ടു പേര്‍ക്കുമാണ് ബുധനാഴ്ച കോവിഡ് പോസിറ്റീവായത്. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടിയതോടെ നിയന്ത്രണം കര്‍ശനമാക്കാനാണ് പോലീസ് തീരുമാനം. കൊട്ടോടി ടൗണ്‍ അടുത്ത രണ്ട് ദിവസം പൂര്‍ണമായി അടച്ചിടും. പൂടംകല്ലില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും ബാങ്കും രാവിലെ 11 മുതല്‍ അഞ്ച് വരെ മാത്രം തുറന്ന് പ്രവര്‍ത്തിക്കും. മാലക്കല്ലിലും കര്‍ശന നിയന്ത്രണമുണ്ടാകും

Leave a Reply