രാജപുരം: കോവിഡ് 19 മഹാമാരിയില്‍ വിറങ്ങലടിച്ച് നില്‍ക്കുമ്പോള്‍ ഓണക്കാലം വീട്ടില്‍ ഇരുന്ന് ആഘോഷിക്കാന്‍ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ കോവിഡ് മാദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വീട്ടുമുറ്റത്ത് പൂക്കളം ഒരുക്കിയും ഓണപാട്ടുകള്‍ പാടിയും മത്സരം വിജയിപ്പിക്കാന്‍ വായനശാല പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നു. വിവിധ മത്സരങ്ങളുടെ വിധികര്‍ത്താക്കളായി രവീന്ദ്രന്‍ കൊട്ടോടി, ജോതിര്‍മയി, രാമചന്ദ്രന്‍ കണ്ണംവയല്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു. വിജയികള്‍ക്ക് വായനശാല സെക്രട്ടറി എ കെ രാജേന്ദ്രന്‍ സമ്മാനദാനം നല്‍കി.