പാണത്തൂര്‍: അപ്രാച്ച് റോഡ് നിര്‍മ്മിക്കാതെ കല്ലപ്പള്ളി പന്നിപ്പാറ വി.സി.ബി. ഉദ്ഘാടനം ചെയ്യാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. 2018-19 വര്‍ഷം 59,20,000 രൂപ ചെലവില്‍ നബാര്‍ഡ് സഹായത്തോടെ പെരുമുണ്ട ഉടിയാര്‍ തോടില്‍ പന്നിപ്പാറ എന്ന സ്ഥലത്താണ് വി.സി.ബി നിര്‍മ്മിക്കുവാന്‍
അനുമതി ലഭിച്ചത്. എന്നാല്‍ പഞ്ചായത്ത് ഭരണ സമിതി ഉടിയാറ എന്ന സ്ഥലത്തേക്ക് വി.സി.ബി മാറ്റുകയായിരുന്നുവെന്ന് ബി.ജെ.പി. ആരോപിക്കുന്നു. പന്നിപ്പാറ തോടിന്റെ ഇരുകരയിലുമുള്ള നൂറോളം കുടുംബങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു പാലം.ഇത് പരിഗണിച്ചായിരുന്നു തടയണയോട് കൂടിയ പാലം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. പ്രദേശത്തെ ജനങ്ങളോട് ആലോചിക്കുക പോലും ചെയ്യാതെയാണ് ഉടിയാറയിലേക്ക് മാറ്റിയതെന്നും ബി.ജെ.പി. ആരോപിച്ചു. നിലവില്‍ രണ്ട് കുടുംബങ്ങള്‍ക്ക് മാത്രമാണ് വി.സി.ബിയുടെ പ്രയോജനം ലഭിക്കുക. ഇപ്പോള്‍ വി.സി.ബി. പൂര്‍ത്തിയാക്കിയ പ്രദേശത്തെ സ്ഥല ഉടമകളുടെയും രാഷ്ട്രിയ പ്രതിനിധികളുടെയും യോഗം വിളിച്ച് അപ്രോച്ച് റോഡിനുള്ള നടപടിയെടുക്കണം. ഇതിന് മുന്‍പ് വി.സി.ബി.ഉദ്ഘാടനം നടത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി കല്ലപ്പള്ളി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജന. സെക്രട്ടറി എം.കെ.സുരേഷ്, ശ്രീലതാ വിശ്വനാഥ്, പി.ബി.നന്ദകുമാര്‍, ജയപ്രകാശ്, പി.യു.രാധാകൃഷ്ണന്‍, ഭുവനേശ്, സന്ദേശ്, കീര്‍ത്തന്‍ പെരുമുണ്ട, ശ്രിജിത്ത്, ശിവകൃപ, രോഹിത് എന്നിവര്‍ സംസാരിച്ചു.
മലബാര്‍ബീറ്റ്‌സ്