അദ്ധ്യാപക ദിനത്തില്‍ ലയണ്‍സ് ക്ലബ്ബ് ഗുരു വന്ദനം പരിപാടി നടത്തി.

പനത്തടി: ദേശീയ അദ്ധ്യാപക ദിനമായ സെപ്തം: 5 ന് കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബിന്റ ആഭിമുഖ്യത്തില്‍ ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ.എം.ഗോവിന്ദന്‍, ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ.ജെയ്‌മോന്‍ മാത്യു, അദ്ധ്യാപകര്‍ എന്നിവരെ പൊന്നാടയണിയിച്ച് ആദരിക്കുകയും, സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരുടെ കാല്‍തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി. ക്ലബ്ബ് പ്രസിഡണ്ട് ആര്‍.സൂര്യനാരായണ ഭട്ട്, സെക്രട്ടറി എം.എന്‍രാജീവ്, ട്രഷറര്‍ സാബു.ടി. കല്ലൂര്‍, ഭാരവാഹികളായ കെ.ജെ.സജി, സെബാന്‍ കാരക്കുന്നേല്‍, കെ.എന്‍ വേണു, ഷാജു.പി.എസ്, എ.ടി.ലോറന്‍സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply