കോളിച്ചാല്‍: വിശുദ്ധ മദര്‍ തെരേസയുടെ ചരമദിനമായ സെപ്തംബര്‍ അഞ്ച് അഗതി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാലോം ചുള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ആകാശപ്പറവകളുടെ ആശ്രമമായ ജീവന്‍ ജ്യോതിയിലെ എഴുപതോളം അന്തേവാസികള്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്തു. ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ ശ്രീ.എം.എന്‍.രാജീവ്, ശ്രീ.സാബു. ടി. കല്ലൂര്‍, ശ്രീ.സെബാന്‍ കാരക്കുന്നേല്‍, ശ്രീ.എ. ടി. ലോറന്‍സ്, ശ്രീ.ഷാജു പി.എസ്. എന്നിവര്‍ നേതൃത്വം നല്‍കി.