ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

രാജപുരം: ബി.ജെ.പി. പനത്തടി പഞ്ചായത്ത് കമ്മറ്റി ഓഫീസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് എന്‍ മധു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ടി.ആര്‍.രാജന്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്. എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബളാല്‍ കുഞ്ഞിക്കണ്ണനും ചിത്രരചനാ പ്രതിഭയായ എം.എസ്.വൈഷ്ണവിനെ നിയോജക മണ്ഡലം ജന.സെക്രട്ടറി കെ.കെ.വേണുഗോപാലും ആദരിച്ചു. ജില്ലാ കമ്മറ്റിയംഗം പി.രാമചന്ദ്ര സറളായ, ഒ.ജയറാം, സി. ബാലകൃഷ്ണന്‍ നായര്‍, എം.ഷിബു, ആര്‍.പ്രേംകുമാര്‍, പി.ഗണേശന്‍, കെ.വി.മാത്യൂ, ആര്‍.സൂര്യനാരായണ ഭട്ട്, വി.കൃഷ്ണന്‍കുട്ടി നായര്‍, ജന. സെക്രട്ടറി ജയലാല്‍, രവി പുല്ലുമല, കെ.എന്‍ രതീഷ്, എം.കെ സുരേഷ്, ഭാസ്‌ക്കരന്‍ കാപ്പിത്തോട്ടംഎന്നിവര്‍ സംസാരിച്ചു. എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി സ്വാമികളുടെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

Leave a Reply