രാജപുരം: ഈ മാസം 21 മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ ജില്ലാതല കോവിഡ് കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന യോഗത്തില്‍ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷത വഹിച്ചു. മരണം, വിവാഹം ഉള്‍പ്പെടെയുള്ള പൊതു-സ്വകാര്യ ചടങ്ങുകളില്‍ 100 പേരെ പരാമാവധി പങ്കെടുപ്പിക്കാനാണ് അനുമതി. എന്നാല്‍ രാഷ്ട്രീയ പരിപാടികളിലും പൊതുയോഗങ്ങളിലും എത്രപേരെ പങ്കെടുപ്പിക്കാമെന്നതിനെ സംബന്ധിച്ച് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ വിളിച്ച് ചേര്‍ക്കുന്ന രാഷ്ട്രീയ കക്ഷികളുടേയും ജനപ്രതിനിധികളുടേയും യോഗം തീരുമാനമെടുക്കും.