റാണിപുരത്ത് യുവജന ക്ഷേമ ബോർഡ് ട്രക്കിംഗ് ക്യാമ്പ് സമാപിച്ചു.

രാജപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയോട് അനുബന്ധിച്ച് കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ദേശീയ സാഹസിക അക്കാദമി കണ്ണൂർ സംഘടിപ്പിച്ച റാണിപുരം ട്രെക്കിങ് ക്യാമ്പ് സമാപിച്ചു. ലഹരിക്കെതിരെ ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും പ്രകൃതിയോടുള്ള ചേർച്ചയിലൂടെയും യുവത അണിനിരക്കണമെന്ന സന്ദേശമാണ് ക്യാമ്പ് മുന്നോട്ടുവെച്ചത്.
റാണിപുരത്തിന്റെ പ്രകൃതിഭംഗി ആസ്വദിച്ച അംഗങ്ങൾ, പ്രകൃതി സംരക്ഷണത്തിന്റെയും ആരോഗ്യ അവബോധത്തിന്റെയും മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് ട്രെക്കിങ്ങിൽ പങ്കാളികളായത്. കാടും മലയും താണ്ടിയുള്ള യാത്ര പ്രകൃതിയെ അടുത്തറിയാനും ആരോഗ്യത്തിന്റെ പ്രാധാന്യം തിരിച്ചറിയാനും യുവാക്കൾക്ക് അവസരമൊരുക്കി.
റാണിപുരം വനം സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ കൃഷിപുനരുജ്ജീവനപദ്ധതിയുമായി ബന്ധപെട്ടു നട്ടുവളർത്തുന്ന മഞ്ഞൾ കൃഷിയിലെ കളകൾ പറിക്കുന്ന പ്രവർത്തനത്തിലും ക്യാമ്പ് അംഗങ്ങൾ പങ്കാളികളായി. ശ്രമദാനത്തിലൂടെ ഗാന്ധിജിയുടെ സ്മരണ പുതുക്കിയ ഈ പ്രവർത്തനം ക്യാമ്പിലെ ശ്രദ്ധേയമായ ഭാഗമായി.
ക്യാമ്പ് അംഗങ്ങളുടെ വിജ്ഞാന-കലാപരിപാടികളും ക്യാമ്പിന്റെ ഭാഗമായി നടന്നു.യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ.ഒ.ജെ ജനീഷ് ഫ്ലാഗ് ഓഫ്‌ ചെയ്ത ദ്വിദിന ക്യാമ്പ് ആരംഭിച്ചത്
. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും തെരഞ്ഞെടുത്ത 35 യുവതി യുവാക്കൾ പങ്കടുത്ത യാത്രയുടെ സമാപന പരിപാടിയും അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ബേക്കൽ കോട്ടയിൽ വെച്ച് നടന്നു. റാണിപുരത്തെ ഫോറെസ്റ്റ് ഓഫീസർ, യുവജനക്ഷേമ ബോർഡ്‌ ഡെപ്യൂട്ടി ഡയറക്ടർ ജി.ആർ. രതീഷ്, ദേശിയ സാഹസിക അക്കാദമി സ്പെഷ്യൽ ഓഫീസർ പി.പ്രണീത, എം.വി.ചിത്രകുമാർ, വിജോമ ചുള്ളേരി എന്നിവർ സാഹസിക യാത്രയ്ക് നേതൃത്വം നൽകി.