ജെ.സി.ഐ.വാരാഘോഷം: ആയുര്‍വേദ ആസ്പത്രിക്ക് ഔഷധ സസ്യം നല്‍കി

രാജപുരം: ജെ.സി.ഐ. ചുള്ളിക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ വാരാഘോഷങ്ങളുടെ ഭാഗമായി ഒടയംചാല്‍ ആയുര്‍വേദ ആസ്പത്രിക്ക് ഔഷധ സസ്യം നല്‍കി. വ്യാപാരി വ്യവസായി ഏകോപന സമിതി ഒടയംചാല്‍ യൂണിററ് പ്രസിഡന്റ് ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ.മുന്‍ യൂണിറ്റ് പ്രസിഡന്റ് മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. റോണി പോള്‍, രവീന്ദ്രന്‍ കൊട്ടോടി, ബിജു മുണ്ടപ്പുഴ എന്നിവര്‍ സംസാരിച്ചു.

Leave a Reply