ബേക്കല്‍ കോട്ട 21-ന് തുറക്കും

രാജപുരം: ബേക്കല്‍ കോട്ട സെപ്തംബര്‍ 21 മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു അറിയിച്ചു. കോവിസ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും പ്രവര്‍ത്തനം. ഒരേ സമയം 100 പേര്‍ക്ക് കോട്ടയ്ക്കകത്ത് പ്രവേശനം അനുവദിക്കും. പള്ളിക്കര ബീച്ചും റാണിപുരവും ഇതേ ദിവസം മുതല്‍ തുറന്ന് കൊടുക്കും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഇവിടെയും ഒരേസമയം 100 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ബി.ആര്‍.ഡി.സി.റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ഇതോടൊപ്പം തുറക്കും. താമസിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് ആന്റിജന്‍ പരിശോധനയും തെര്‍മ്മല്‍ പരിശോധനയും നിര്‍ബന്ധമാക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പ്രവര്‍ത്തനം. മാനദണ്ഡങ്ങള്‍ പാലിച്ച് ഹൗസ് ബോട്ടുകള്‍ക്കും സര്‍വീസ് നടത്താം.

Leave a Reply