വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു

രാജപുരം: കനത്ത മഴയില്‍ വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. അട്ടേങ്ങാനം വെള്ളമുണ്ടയിലെ ഗോപാലകൃഷ്ണന്‍ നായരുടെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് 30 മീറ്ററോളം നീളത്തില്‍ തകര്‍ന്നത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് കോളിയാര്‍ ഭാഗത്ത് നിന്നും അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപാച്ചിലില്‍ ചെങ്കല്ല് ഉപയോഗിച്ച് നിര്‍മ്മിച്ച സംരക്ഷണ ഭിത്തി ഒന്നാകെ തകരുകയായിരുന്നു. രണ്ട് ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു

Leave a Reply