രാജപുരം: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ ഓര്‍ഡിനന്‍സ് പിന്‍വലിക്കുക, നികുതി വരുമാന പരിധിയില്‍ വരാത്ത കര്‍ഷകര്‍ക്ക് പ്രതിമാസം 7500 രൂപ ധന സഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്
ഇടതുപക്ഷ കര്‍ഷക സംഘടനാ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ രാജപുരം പോസ്റ്റ് ഓഫീസിന് പ്രതിഷേധ സമരം നടത്തി. കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് ടി.കോരന്‍ ഉദ്ഘാടനം ചെയ്തു. ടി.കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു. യു.ഉണ്ണികൃഷ്ണന്‍, കെ.എന്‍.മോഹനചന്ദ്രന്‍, ആര്‍.സി.രജനീദേവി, ടി.വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.