പഞ്ചായത്ത് തെരഞ്ഞെടുപ്പ്; സംവരണ മണ്ഡല നറുക്കെടുപ്പ അഞ്ചിന്

രാജപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജില്ലയിലെ ജില്ലാ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങള്‍ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് അടുത്ത മാസം അഞ്ചിന് കളക്ടട്രേറ്റ് മീറ്റിങ് ഹാളില്‍ നടക്കും. രാവിലെ 10 മണിക്കാണ് ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള നറുക്കെടുപ്പ്. ഗ്രാമ പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പും ഈ സമയത്ത് തന്നെ നടക്കും. ജില്ലാ പഞ്ചായത്ത് സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് വൈകുന്നേരം നാല് മണിക്കായിരിക്കും നടക്കുക

Leave a Reply