രാജപുരം: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടത്തിയ എം.സി.ഖമറുദ്ദീന്‍ എം.എല്‍.എ. രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ്. കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാറില്‍ പ്രതിഷേധ സമരം നടത്തി. സി.പി.ഐ. ജില്ലാ അസി.സെക്രട്ടറി ബങ്കളം കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ടി.കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ.രാജന്‍, സി.പി.എം.ഏരിയാ സെക്രട്ടറി എം.വി.കൃഷ്ണന്‍, ഒക്ലാവ് കൃഷ്ണന്‍, ലക്ഷ്മണ ഭട്ട് എന്നിവര്‍ പ്രസംഗിച്ചു.