കള്ളാറില്‍ കോണ്‍ഗ്രസ് സത്യഗ്രഹ പ്രകടനം നടത്തി

രാജപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ സത്യഗ്രഹ സമരം നടത്തി. ഡി.സി.സി.ജന.സെക്രട്ടറി ഹരീഷ്.പി.നായര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ്, വൈസ് പ്രസിഡന്റ് ടി.കെ.നാരായണണന്‍, എം.കെ.മാധവന്‍ നായര്‍, വി.കെ.രാധാമണി, പി.സി.തോമസ്, സിജോ.ടി.ചാമക്കാല, പി.എന്‍.ഗംഗാധരന്‍, ബി.അബ്ദുള്ള, എം.യു.തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. കള്ളാര്‍ ടൗണില്‍ പ്രകടനവും നടത്തി.

Leave a Reply