പുടംകല്ലില്‍ അല്‍മരം നശിപ്പിക്കപ്പെട്ട സംഭവത്തില്‍ വിദ്യാര്‍ഥികള്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു

രാജപുരം: പുടംകല്ലില്‍ അല്‍മരം നശിപ്പിക്കപ്പെട്ട സംഭവത്തില്‍ വിദ്യാര്‍ഥികള്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.അന്‍പതോളം വിദ്യര്‍ഥികളും അധ്യാപകരും പിടിഎ ഭാരവാഹികളും പ്രതിഷേധിച്ചു. അധ്യാപകരും പിടിഎ ഭാരവാഹികളും പ്രതിഷേധ സംഗമത്തില്‍ അണിനിരന്നു കള്ളാര്‍ പഞ്ചാത്ത് വൈസ് പ്രസിഡന്റ ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സി.രേഖ അധ്യക്ഷത വഹിച്ചു.എന്‍ എസ്എസ് പ്രോഗ്രാം ഓഫിസര്‍ വി.ജഹാംഗീര്‍ ,പ്രിന്‍സിപ്പല്‍ എം മൈമുന, ചാരു ക്യപമേലത്ത്, രവീന്ദ്രന്‍ കെ കൊട്ടോടി എന്നിവര്‍ പ്രസംഗിച്ചു. ചിരിത്രാധ്യാപകനും സ്ഥിതി പ്രവര്‍ത്തകനുമായ സുകുമാരന്‍ പെരിയച്ചുര്‍ പ്രകൃതിസംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി.നശിപ്പിക്കപ്പെട്ട മരത്തിന് പകരം മറ്റൊരു അല്‍മരത്തെ നടുമെന്ന പ്രതിജ്ഞയോടെയാണ വിദ്യാര്‍ഥികള്‍ തിരിച്ചു പോയത്.

Leave a Reply