- രാജപുരം:എച്ച് എഫ് എച്ച് എസ് രാജപുരം യു എ ഇ കൂട്ടായ്മ അബുദാബി യൂണിറ്റിന്റെ മൂന്നാമത് വാര്‍ഷികാഘോഷം 112.01.2018 വെള്ളിയാഴ്ച അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ വെച്ച് സങ്കടിപ്പിച്ചു. പ്രസിഡന്റ് മനീഷ് ജോസ് അധ്യക്ഷനായിരുന്ന പരിപാടിയില്‍ സെക്രെട്ടറി വിശ്വന്‍ ചുള്ളിക്കര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ജോബി മെത്താനത് കണക്കവതരിപ്പിച്ചു. കൂട്ടായ്മയുടെ പുതിയ പ്രസിഡന്റ് ആയി പ്രദീപ് കുമാര്‍ കള്ളാറും, സെക്രട്ടറിയായി ജോബി മെത്താനത്തും ട്രഷറര്‍ ആയി മനോജ് കള്ളാറും ഉള്‍പ്പെടുന്ന പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. കൂട്ടായ്മയിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.