രാജപുരം: ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്വത്തില്‍ മാലക്കല്ല് ടൗണില്‍ മലയോരത്തെ അഞ്ച് ചിത്രകാരന്മാര്‍ തല്‍സമയം വരച്ച ചിത്രങ്ങള്‍ ലേലം ചെയ്ത് കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. കഴിഞ്ഞ ഒരാഴ്ചയായി നടന്നുവരുന്ന ജെസി വാരാഘോഷത്തിന്റെ സമാപനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.രാജന്‍ ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് സന്തോഷ് ജോസഫ് റാണിപുരം അധ്യക്ഷത വഹിച്ചു. ജെ സി ഐ സോണ്‍ ഡയറക്ടര്‍ സജിത്ത് കുമാര്‍ മുഖ്യാതിഥിയായി, മാലക്കല്ല് വികസനസമിതി സെക്രട്ടറി ജോസ് ആനിമൂട്ടില്‍, ജെസിഐ മുന്‍ പ്രസിഡന്റ് മനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മുന്‍ പ്രസിഡന്റ് സജി ഏഞ്ചല്‍ സ്വാഗതവും പ്രോഗ്രാം കോഡിനേറ്റര്‍ രവീന്ദ്രന്‍ കൊട്ടോടി നന്ദിയും പറഞ്ഞു. ലേലം ചെയ്തു കിട്ടിയ 7600 രൂപ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജനെ കൈമാറി. സരിക രാജേന്ദ്രന്‍, രവീന്ദ്രന്‍ കൊട്ടോടി, ശ്വേത കൊട്ടോടി, ബാലു ചുള്ളിക്കര, കാര്‍ത്തിക രവീന്ദ്രന്‍ എന്നിവരാണ് തല്‍സമയം ചിത്രങ്ങള്‍ വരച്ചത്.
പടം… ജെസി വാരാഘോഷത്തിന്റെ സമാപന പരിപാടി പരപ്പ ബ്ലോക്ക് പ്രസിഡന്റ പി.രാജന്‍ ഉദ്ഘാടനം ചെയ്യുന്നു.