മാതൃവിദ്യാലയത്തിന് കവാടം നിര്‍മ്മിച്ചു നല്‍കി കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

കൊട്ടോടി: മാതൃവിദ്യാലയത്തിന് കവാടം നിര്‍മ്മിച്ചു നല്‍കി കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1994-95 എസ് എസ് എല്‍ സി ബാച്ച് സൗഹൃദ’95. ഇന്ന് നടന്ന കവാട സമര്‍പണം കൈറ്റ് അധ്യാപകന്‍ കൃഷ്ണന്‍ എടമിന ഉദ്ഘാടനം ചെയ്തു
സൗഹൃദ 95 ചെയര്‍മാന്‍ പ്രതാപ് പി അലക്‌സ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പെണ്ണമ്മ ജെയിംസ്. സൗഹ്യദ കണ്‍വിനര്‍ മനോജ് താന്നിക്കല്‍, സൗഹൃദ മുഖ്യരക്ഷാധികാരി, ഓമന ടീച്ചര്‍, കെ.ഗോവിന്ദന്‍ മാസ്റ്റര്‍, കത്രീന ടിച്ചര്‍, മുന്‍ പ്രധാനാധ്യാപകന്‍ ഷാജി ഫിലിപ്, പിടിഎ പ്രസിഡന്റ് ബി,അബ്ദുള്ള, സ്റ്റാഫ് സെക്രട്ടറി കെ.മധുസൂദനന്‍ , സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ എസ്എസ്എല്‍സി , പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

Leave a Reply