ലോക ആംഗ്യഭാഷാ ദിനത്തോടനുബന്ധിച്ച് തലശ്ശേരി അതിരൂപത ആദം ആംഗ്യഭാഷ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ അ ഭാഷാ ദിനാചരണവും എഫാത്താ യൂടൂബ് ചാനലിന്റെ ഉദ്ഘാടനവും നടത്തി. കാലിച്ചാനടുക്കം സെന്റ് ജോസഫ് ചര്‍ച്ചില്‍ വച്ച് നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് ഫൊറോനാ വികാരി ബഹു മാത്യു പരവരാകത്ത് ചാനല്‍ ഉദ്ഘാടനം ചെയ്തു. ആംഗ്യഭാഷക്കാരുടെ സാമൂഹികവും ആത്മീയവും സാംസ്‌കാരികവുമായ വളര്‍ച്ചയ്ക്ക് ചാനല്‍ ഉപയുക്തം ആകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. നവമാധ്യമങ്ങളിലൂടെ അന്യഭാഷാ പ്രചരണം ആദം മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ക്ലാസുകള്‍ കലാപരിപാടികള്‍ മത്സരങ്ങള്‍ ആത്മീയ ശുശ്രൂഷകള്‍ തുടങ്ങിയവയും കാര്യമാത്രപ്രസക്തമായ വാര്‍ത്തകള്‍ തുടങ്ങിയവയും ആംഗ്യഭാഷയിലൂടെ ചാനല്‍ സംപ്രേഷണം ചെയ്യുന്നതാണ്. ആദം മിനിസ്ട്രി ഡയറക്ടര്‍ പ്രിയേഷ് കളരിമുറിയില്‍ സ്വാഗതവും കുമാരി അന്ന പിണക്കാട്ട് ആംഗ്യഭാഷാ ദിനത്തിന്റെ ആശംസകള്‍ നേരുകയും നന്ദി അറിയിക്കുകയും ചെയ്തു.