കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണ്‍ തിരിച്ചു നല്‍കി ബേക്കറി ജീവനക്കാരന്‍ മാതൃകയായി.

ചുള്ളിക്കര: രാജപുരത്ത് റോഡരികില്‍ കളഞ്ഞു കിട്ടിയ 40000/- രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ ഉടമസ്ഥന് തിരിച്ചുനല്‍കി ബേക്കറി ജീവനക്കാരന്‍ മാത്യകയായി. ചുള്ളിക്കര കിംഗ്‌സ് ബേക്കറി ജീവനക്കാരന്‍ രാജപുരം സ്വദേശി പി.പി പ്രതാപനാണ് ഇന്ന് രാവിലെ ജോലിക്ക് പോകും വഴി രാജപുരത്ത് വെച്ച്‌മൊബൈല്‍ കളഞ്ഞുകിട്ടിയത്. ബേക്കറിയില്‍ എത്തിയ ഉടന്‍ തന്നെ ഫോണ്‍ ഉടമ വിനോദ് സോമിയെ ഏല്‍പ്പിക്കുകയും ചെയ്തു. ഇന്നലെ സംസ്ഥാന റവന്യൂ വകുപ്പു മന്ത്രി ഇ.ചന്ദ്രശേഖരനൊപ്പം ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത് പാണത്തൂര്‍ കല്ലപ്പള്ളിയില്‍ നിന്നും ഒടയംചാലിലേക്കുള്ള യാത്രക്കിടയിലാണ് ദീപിക റിപ്പോര്‍ട്ടറും, പി.ആര്‍ ഡി ഫോട്ടോഗ്രാഫറുമായ ഡാജി ഓടയ്ക്കലിന് തന്റെ ഫോണ്‍ നഷ്ടപ്പെട്ടത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭീമനടി യൂണിറ്റ് സെക്രട്ടറി കൂടിയായ ഡാജിയുടെ ഫോണ്‍ നഷ്ടപ്പെട്ട വിവരം ഏകോപന സമിതി സമിതി ജില്ലാ ജനറല്‍ സെക്രട്ടറി .കെ.ജെ സജി നവ മാധ്യമങ്ങളിലുടെ അറിയിച്ചതിനെ തുടര്‍ന്നാണ് ഫോണിന്റെ ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞത്. ഇന്ന് രാവിലെ ചുള്ളിക്കരയിലൈ ബേക്കറി പരിസരത്ത് നടന്ന ചടങ്ങില്‍ വെച്ച് കോടോം ബേളൂര്‍ ഗ്രാപഞ്ചായത്ത് പ്രസിഡണ്ട് .സി. കുഞ്ഞിക്കണ്ണന്‍, KVVES ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ സജി, ചുള്ളിക്കര യുണിറ്റ് പ്രസിഡണ്ടും മുന്‍ ജില്ലാ പ്രസിഡണ്ടുമായ .പി.എ.ജോസഫ്, കേരള വ്യാപാരി വ്യവസായ സമിതി യൂണിറ്റ് സെക്രട്ടറി പി രാധാകൃഷ്ണന്‍, ബേക്കറി ഉടമ വിനോദ് സോമി, ദീപിക കാഞ്ഞങ്ങാട് ഏരിയ മാനേജര്‍ സെബാന്‍ കാരക്കുന്നേല്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പ്രതാപന്‍ ഡാജി ഓടയ്ക്കലിന് മൊബൈല്‍ ഫോണ്‍ കൈമാറി. തുടര്‍ന്ന് മധുര പലഹാര വിതരണവും നടന്നു.

Leave a Reply