കാസര്‍കോട് ജില്ലയിലെ ജനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുത്താന്‍ മികച്ച ആശുപത്രി എന്ന ആവശ്യവുമായി ജെസിഐ ചുള്ളിക്കര സത്യഗ്രഹ സമരം സംഘടിപ്പിച്ചു.

രാജപുരം: കാസര്‍കോട് ജില്ലയിലെ ജനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുത്താന്‍ മികച്ച ആശുപത്രി എന്ന ആവശ്യവുമായി ജെസിഐ ചുള്ളിക്കര സത്യഗ്രഹ സമരം സംഘടിപ്പിച്ചു.
പൂടംകല്ല് താലൂക്ക് ആശുപത്രിക്ക് സമീപം നടത്തിയ സമരം പനത്തടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് സന്തോഷ് ജോസഫ് റാണിപുരം അധ്യക്ഷത വഹിച്ചു. കെ സി സി രാജപുരം ഫൊറോന സെക്രട്ടറി ഷിനോജ് ചാക്കോ, ജെസിഐ മുന്‍ പ്രസിഡന്റുമാരായ ഷാജി പൂവക്കുളം, എന്‍.കെ.മനോജ് കുമാര്‍, സുരേഷ് കൂക്കള്‍, സൂര്യനാരായണ ഭട്ട്, സെബാന്‍ കാരക്കുന്നേല്‍, ജെയിന്‍ പി വര്‍ഗീസ്,കെ.സാജു, രാധാകൃഷ്ണന്‍, അനില്‍ അയറോട്ട് പ്രോഗ്രാം ഡയറക്ടര്‍ പി.എസ്. ദീപു എന്നിവര്‍ പ്രസംഗിച്ചു. രാവിലെ 9 മണിക്ക് തുടങ്ങിയ പരിപാടി വൈകിട്ട് മൂന്നുമണിക്ക് സമാപിച്ചു സമാപന സമ്മേളനം ജെസിഐ ചുള്ളിക്കരയുടെ പ്രസിഡന്റ് സന്തോഷ് ജോസഫിന്റെ അധ്യക്ഷതയില്‍ കേരള വ്യാപാര വ്യവസായ ഏകോപന സമിതി കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ സജി ഉദ്ഘാടനം ചെയ്തു. അഡ്വ വിനയ് മാങ്ങാട്ട്, സോജന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. സുരേഷ് കൂക്കള്‍ സ്വാഗതവും സജി എയ്ഞ്ചല്‍ നന്ദിയും പറഞ്ഞു.

Leave a Reply