റാങ്ക് ജേതാവിന് അനുമോദനം

പനത്തടി: കേന്ദ്ര സർവ്വകലാശാല പിജി പ്രവേശന പരീക്ഷയിൽ എസ്. ടി വിഭാഗത്തിൽ ഒന്നാം റാങ്കും, ജനറൽ വിഭാഗത്തിൽ 63-ാം റാങ്കും നേടിയ പനത്തടി പൂടും കല്ലടുക്കം എസ്. ടി കോളനിയിലെ കുമാരി ലതികയ്ക്ക് ജനശ്രീ പനത്തടി മണ്ഡലം സഭ ക്യാഷ് അവാർഡും ഉപഹാരവും നൽകി. ജനശ്രീ പനത്തടി മണ്ഡലം ചെയർമാൻ ശ്രീ.രാജീവ് തോമസ് ഉത്ഘാടനം ചെയ്തു. ജനശ്രീ 15-ാം വാർഡ് ചെയർമാൻ ശ്രീ. ഇ.കെ ജയൻ വെള്ളക്കല്ല് അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ശ്രീമതി. ആശാ സുരേഷ്, ശ്രീ.പി.എ മുഹമ്മദ് കുഞ്ഞി, പി.കെ.രവി, എ.എസ്.കൃഷ്ണൻ ജനശ്രീ ബ്ലോക്ക് കമ്മിറ്റി അംഗം ശ്രീ.ജയകുമാർ, എന്നിവർ പ്രസംഗിച്ചു.സെബാൻ കാരക്കുന്നേൽ സ്വാഗതവും, കുമാരി ലതിക നന്ദിയും പറഞ്ഞു.

Leave a Reply