ചികില്‍സ സഹായ ധനം കൈമാറി.

പനത്തടി: ഗള്‍ഫില്‍ വെച്ചുണ്ടായ അപകടത്തില്‍ നട്ടെല്ലിന് പരുക്കേറ്റതിനെതുടര്‍ന്ന് ശരീരം അരയ്ക്കു താഴെ തളര്‍ന്നു പോയ ചെറുപനത്തടിയിലെ ആര്‍.സത്യന് ജനശ്രീ പനത്തടി മണ്ഡലം സഭ ചികില്‍സ സഹായധനം കൈമാറി. ജനശ്രീ 13-ാം വാര്‍ഡ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി.രാധാ സുകുമാരന്‍ തുക കൈമാറി. മണ്ഡലം ചെയര്‍മാന്‍ ശ്രീ.രാജീവ് തോമസ്, വാര്‍ഡ് അംഗം ശ്രീമതി ആശാ സുരേഷ്, ജനശ്രീ ബ്ലോക്ക് കമ്മിറ്റി അംഗം ശ്രീ.എം.ജയകുമാര്‍, പി.എ മുഹമ്മദ് കുഞ്ഞി, ഹരികുമാര്‍, വിനോദ് കുടിയാംകടവ്, ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply