ഓള്‍ ഇന്ത്യന്‍ കിസാന്‍ കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമിറ്റി കള്ളാറില്‍ ധര്‍ണ്ണ സമരംനടത്തി

കള്ളാര്‍: കുടിശ്ശികയായ പ്രളയ ദുരിതാശ്വാസം അടിയന്തിരമായി കര്‍ഷകര്‍ക്ക് നല്‍കുക, കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, കര്‍ഷക പെന്‍ഷന്‍ പത്തായിരം രൂപ യാക്കുക, കര്‍ഷകര്‍ക്ക് വിലയും വിപണിയും ഉപ്പാക്കുക, വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്നതിനും നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിക്കുന്നതിനും നടപടി സ്വികരിക്കുക, റബ്ബറിന് 200 രുപ തറവില നിശ്ചയിക്കുക എന്നി ങ്ങനെവിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഓള്‍ ഇന്ത്യന്‍ കിസാന്‍ കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമിറ്റികളളാര്‍ ടൗണില്‍ നടത്തിയ ധര്‍ണ്ണ സമരം ഓണ്‍ഇന്ത്യന്‍ കിസാന്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം കുഞ്ഞമ്പു നായര്‍ ഉദ്ഘാടനം ചെയ്തു. കിസാന്‍ കോണ്‍ഗ്രസ് കള്ളാര്‍മണ്ഡലം പ്രസിഡന്റ് സുരേഷ് പിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ബാബു കദളിമറ്റം, എം കെ മാധവന്‍ നായര്‍, പി എന്‍ ഗംഗാധരന്‍, എബ്രാഹം കടുതോടി,സിജോ ടി ചാമക്കാല, എന്‍ എം കുഞ്ഞമ്പു, ഒ ടി ചാക്കോ, ഗിരിഷ് നിലിമല, മാത്യു കൂനം മക്കില്‍, വിനോദ് മുണ്ടമാണി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply