- രാജപുരം: പൂടംകല്ല് ടൗണില്‍ തണല്‍ വിരിച്ചിരുന്ന ആരയാല്‍ മരം ഉണങ്ങിയ സംഭവത്തില്‍ മര ചുവട്ടില്‍ ദീപം തെളിച്ച് പ്രാര്‍ഥനയും പ്രതിഷേധവും. ചുള്ളിക്കര ധര്‍മശാസ്താ ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തിലാണ് ഉണങ്ങാന്‍ തുടങ്ങിയ അരയാല്‍ ചുവട്ടില്‍ മണ്‍ചിരാതുകള്‍ തെളിയിച്ച് പ്രാര്‍ഥനയും പ്രതിഷേധവും സംഘടിപ്പിച്ചത്. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് വി.കെ.ബാലകൃഷണന്‍, ഗുരുസ്വാമി പി.പി.ജയരാമന്‍, പഞ്ചായത്തംഗം സി.രേഖ, ഗോപി കുറുമാണം, എ.വിനോദ് കുമാര്‍, വി.കുഞ്ഞിരാമന്‍, എന്‍.കെ.രതീഷ്, മാതൃസമിതി പ്രസിഡന്റ് നിര്‍മ്മലാ ബാലന്‍, വി.കെ.ഇന്ദിര, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.