സി.ഒ.എ പതിനൊന്നാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള അനുബന്ധ പരിപാടികള്‍ക്ക് ചിത്രരചനാ മത്സരത്തോടെ തുടക്കമായി

  • കാഞ്ഞങ്ങാട്: സി.ഒ.എ പതിനൊന്നാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള അനുബന്ധ പരിപാടികള്‍ക്ക് ചിത്രരചനാ മത്സരത്തോടെ തുടക്കമായി. ദേശിയ തലത്തില്‍ കേബിള്‍ടിവിക്ക് അമൂല്യ സംഭാവനകള്‍ സമ്മാനിച്ചതും കേരളത്തിലെ കേബിള്‍ടിവി മേഖലയില്‍ പുതിയ ദിശാബോധം നല്‍കിയതുമായ എന്‍.എച്ച്. അന്‍വറിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന കാസര്‍കോട് ജില്ലയില്‍ ഫെബ്രുവരി 17, 18, 19 തീയ്യതികളിലായി കാഞ്ഞങ്ങാട് വെച്ചാണ് സമ്മേളനം നടക്കുന്നത്. സില്‍വര്‍ ജൂബിലി നിറവില്‍ എത്തി നില്‍ക്കുന്ന സി.ഒ.എ രൂപീകൃതമായ ശേഷം ആദ്യമായാണ് കാസര്‍കോട് സംസ്ഥാന സമ്മേളനത്തിന് ആഥിധേയത്വം വഹിക്കുന്നത്.
  • കലാമത്സരങ്ങള്‍, കായികമത്സരങ്ങള്‍, സേവനപ്രവര്‍ത്തനങ്ങള്‍, കുടുംബസംഗമം,മാധ്യമസെമിനാര്‍ ഉള്‍പ്പെടെ നിരവധി പരിപാടികളാണ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
  • ജനുവരി 18 ന് കാഞ്ഞങ്ങാട് രക്തദാനക്യാമ്പ് നടക്കും. ജനുവരി 20ന് കണ്ണൂര്‍ സര്‍വ്വകലാശാല തലത്തില്‍ പ്രസംഗമത്സരം പടന്നക്കാട് നെഹ്‌റുകോളേജില്‍ നടക്കും. ജനുവരി 22ഓപ്പറേറ്റര്‍മാര്‍ക്ക് ജില്ലാതല ഷട്ടില്‍ ടൂര്‍ണ്ണമെന്റ്, 24ന് സംസ്ഥാന തല ഷട്ടില്‍ ടൂര്‍ണ്ണമെന്റ് കാഞ്ഞങ്ങാട്, 26 ഓപ്പര്‍റ്റര്‍മാരുടെ കുടുംബസംഗമം, 28 പൊതുജനങ്ങള്‍ക്കായി വടംവലി മത്സരം പാലക്കുന്നില്‍ നടക്കും. 30ന് ഓപ്പറേറ്റര്‍മാര്‍ക്ക് ഫുട്‌ബോള്‍ മത്സരം നടക്കും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
  • സ്വാഗതം സംഘം ചെയര്‍മാന്‍ വിവി രമേശന്‍, സി.ഒ.എ സംസ്ഥാന പ്രസിഡന്റ് കെ.വിജയകൃഷ്ണന്‍, സി.ഒ.എ ജില്ലാ പ്രസിഡന്റ് എം. മനോജ്കുമാര്‍, ജില്ലാ സെക്രട്ടറി എം. ലോഹിതാക്ഷന്‍, മീഡിയകമ്മിറ്റി ചെയര്‍മാന്‍ ടി.വി. മോഹനന്‍, കണ്‍വീനര്‍ ഷുക്കൂര്‍ കോളിക്കര, പ്രോഗ്രാംകമ്മിറ്റി കണ്‍വീനര്‍മാരായ പ്രദീപ്കുമാര്‍, സതീഷ് .കെ പാക്കം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply