ആര്യതീര്‍ത്ഥയ്ക്ക് സഹായവുമായ് അശ്വന്തിന്റെ (ചിക്കു) അച്ഛനും അമ്മയും

പനത്തടി:.ക്യാന്‍സര്‍രോഗബാധിതനായിമരണപ്പെട്ടചാമുണ്ടിക്കുന്ന്ശിവപുരത്തെഅനിലിന്റെയും_നിഷയുടേയും രണ്ടാമത്തെ മകനായ 13വയസ്സുകാരന്‍ അശ്വന്തിന്റെ സ്മരണാര്‍ത്ഥം എറണാകുളത്തെ അമൃത ഹോസ്പ്പിറ്റലില്‍ കരള്‍ മാറ്റ ശസ്തക്രിയക്ക് തയ്യാറെടുക്കുന്ന ആര്യമോള്‍ക്ക് വേണ്ടി അശ്വന്തിന്റെ അച്ഛനും അമ്മയും നല്‍കിയ സാമ്പത്തീക സഹായധനം ജനശ്രീ പനത്തടി മണ്ഡലം ചെയര്‍മാന്‍ രാജീവ് തോമസ് ഏറ്റുവാങ്ങി. സാമ്പത്തികമായി വലിയ പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന അശ്വന്തിന്റെ കുടുംബത്തിന് ആര്യമോളുടെ വാര്‍ത്ത കേട്ട് സഹിക്കാന്‍ കഴിഞ്ഞില്ല മകനെ നഷടപ്പെട്ട് വേദനയില്‍ കഴിയുന്ന കുടുംബം തങ്ങള്‍ തരുന്ന ഈ ചെറിയ തുക ഏറ്റ് വാങ്ങണം എന്നാവശ്യപ്പെട്ടിരുന്നു ഇതിന്റെ അടിസ്ഥാനത്തില്‍ശിവപുരം ജനശ്രീ യൂണിറ്റ് യോഗത്തില്‍ വെച്ചണ് ധനസഹായം കൈമാറിയത്. ഭാരവാഹികളായ ആശാ സുരേഷ്, എന്‍.ചന്ദ്രശേഖരന്‍ നായര്‍, മുഹമ്മദ് കുഞ്ഞി, രാധാകൃഷ്ണന്‍ ശിവപുരം, ജെനിഷ, സിന്ധു പ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply