പനത്തടി പഞ്ചായത്ത് പ്രസിഡന്റിന്റെ യാത്രയയപ്പില്‍ പങ്കെടുക്കാത്ത തൊഴിലാളികള്‍ക്ക് ജോലി നഷ്ട്ടപ്പെട്ടു

പനത്തടി; പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് സംഭവം. പനത്തടി പഞ്ചായത്ത് പ്രസിഡന്റിന്റെ യാത്രയയപ്പില്‍ പങ്കെടുക്കാത്ത പത്തോളം തൊഴിലാളികള്‍ക്കാന്‍ ഇന്ന് ആബ്‌സന്റ് കിട്ടിയിരിക്കുന്നത്. സിഡിഎസ്‌നോട് ചോദിച്ചപ്പോള്‍ 10 പേര് വൈകി വന്നതിനാലാണെന്നു അറിയിച്ചു. കോവിട് പ്രോട്ടോക്കോള്‍ അനുസരിച്ച് ആളുകള്‍ കൂടിയുള്ള യാത്രയായപ്പോ അനുബന്ധ പരിപാടികള്‍ നടത്താനോ അനുവദനീയമല്ല. നാലാം വാര്‍ഡിന്റെ സിഡിഎസ്‌ന്റെ നേതൃത്വത്തിലാണ് യാത്രയയപ്പ് നല്‍കിയത്. ഓട്ടമല മൂലക്കല് വെച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് പി ജി മോഹനന് യാത്രയയപ്പ് നല്‍കിയത്. നേരെത്തെ വന്ന് പണി എടുക്കുകയും യാത്രയയപ്പില്‍ പങ്കെടുക്കാത്തത് കൊണ്ടുമാണ് ആബ്‌സന്റ് ഇട്ടെതെന്ന് തൊഴിലാളികള്‍ പറഞ്ഞു. ബിജെപി കാഞ്ഞങ്ങാട് നിയോജകം മണ്ഡലം വൈസ് പ്രസിഡന്റ് ജയറാം മാഷിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കുകയും ചെയ്തു.
സെക്രെട്ടറി പറഞ്ഞ മറുപടി, അവര്‍ക്ക് അവര്‍ക്ക് ജോലി നഷ്ടപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല. യാത്രയായപ്പില്‍ പങ്കെടുക്കണമെന്ന് നിര്‍ബാധമില്ല. അതൊരു സര്‍ക്കാര്‍ പരിപാടി അല്ലാത്തതിനാല്‍ ഇന്നത്തെ വേദനം നല്‍കുമെന്ന് അറിയിച്ചു. ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്ശിക്കുമെന്നു അറിയിചു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി.

Leave a Reply