ആരംഭ കാലം മുതല്‍ മാലോം യൂണിറ്റ് പ്രസിഡണ്ടായി സേവനം അനുഷ്ടിച്ച് ,കൂടുതല്‍ കാലം പ്രസിഡണ്ടായി പ്രവര്‍ത്തിച്ചതിന് ജില്ലാ കമ്മിറ്റിയുടെ ആദരവ് ഏറ്റുവാങ്ങിയ ഏവര്‍ക്കും പ്രിയങ്കരനായ എ .ജെ. സ്‌കറിയയുടെ കുടുംബത്തിന് ട്രേഡേര്‍സ് ഫാമിലി വെല്‍ഫെയര്‍ ബെനിഫിറ്റ് സ്‌കീമില്‍ നിന്നുള്ള 3,31000 രൂപയുടെ ധനസഹായം ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് പരേതന്റെ ഭവനത്തില്‍ ചെന്ന് സന്തപ്ത കുടുംബാഗങ്ങള്‍ക്ക് 4/11/2020 ന് ധനസഹായത്തിന്റെ ചെക്ക് നല്‍കി. ജില്ലാ സെക്രട്ടറി പി.മുരളിധരന്‍ (ചിറ്റാരിക്കാല്‍ ) ചിറ്റാരിക്കാല്‍ മേഖല പ്രസിഡണ്ട് കേശവന്‍ നമ്പീശന്‍ മാലോം യൂണിറ്റ് പ്രസിഡണ്ട് ടോമി കാഞ്ഞിരമറ്റം തുടങ്ങി യൂണിറ്റ് ഭാരവാഹികളുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു.