രാജപുരം: പോലീസ് സ്റ്റേഷനുകള്‍ ശിശുസൗഹൃദം ആക്കുന്നതിന്റെ ഭാഗമായി രാജപുരം സ്റ്റേഷനില്‍ നിര്‍മിച്ച ശിശുസൗഹൃദ ഇടം (ചൈല്‍ഡ് ഫ്രണ്ട്‌ലി സ്‌പേസ്) ഇന്ന് ഡിജിപി ലോക്‌നാഥ് ബഹ്റ ഓണ്‌ലൈനിലൂടെ ഉദ്ഘാടനം ചെയ്തു.
കെട്ടിടത്തില്‍ മിനി ലൈബ്രറി, കളിസ്ഥലം, കളിക്കോപ്പുകള്‍, ചുമര്‍ ചിത്രങ്ങള്‍, പൂന്തോട്ടം എന്നിവ കുട്ടികള്‍ക്ക് കൂട്ടാകും.
പരാതിക്കാരോടൊപ്പം സ്റ്റേഷനില്‍ എത്തുന്ന കുട്ടികളുടെ മാനസീക ഉല്ലാസത്തിനും വിശ്രമത്തിനും സൗകര്യം ഉണ്ടാവും. കുട്ടികളുടെ പ്രശ്‌നങ്ങളില്‍ പോലീസിന്റെ ഇടപെടല്‍ ശക്തമാക്കുക, സാമൂഹിക സാഹചര്യങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികളെ സംരക്ഷിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍. ഇതിനായി പരിശീലനം നേടിയ ചൈല്‍ഡ് വെല്‍ഫയര്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടാകും. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ കുറിച്ചും, പോസ്‌കോ, ജുവൈനല്‍ ജസ്റ്റിസ് ആക്റ്റ് നിയമങ്ങളെക്കുറിച്ചും ബോധവല്‍ക്കാരണവും ഇവിടെ നടത്തും. കുട്ടികളുടെ നന്മക്കായി ചൈല്‍ഡ് വെല്‍ഫയര്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനവും ഇതോടൊപ്പം നടക്കും.
സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ രഞ്ജിത്ത് രവീന്ദ്രന്‍, എസ് ഐ സലീം കെ എസ്
ചൈല്‍ഡ് വെല്‍ഫയര്‍ ഓഫ്ഫീസര്‍ ഭാസ്‌കരന്‍, സ്റ്റേഷന്‍ കോണ്ട്രോളര്‍ എ എസ് ഐ വിജയകുമാര്‍, അസിസ്റ്റന്റ് ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസര്‍ സ്മിത എന്നിവര്‍ പങ്കെടുത്തു.