വഴിയില്‍ കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച് ഒടയഞ്ചാല്‍ പടിമരുതിലെ റെസ്റ്റ് പോയന്റ് ജീവനക്കാര്‍ മാതൃകയായി

ഒടയഞ്ചാല്‍: കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് പോകവെ ഒടയഞ്ചാലിനും പടിമരുതിനും ഇടയില്‍ വച്ചാണ് റെസ്റ്റ് പോയന്റ് റസ്റ്റോറന്റിലെ ജീവനക്കാര്‍ക്ക് പന്ത്രണ്ടായിരത്തോളം രൂപ റോഡരികില്‍ നിന്ന് കളഞ്ഞ് കിട്ടിയത്. ഉടനെ ജീവനക്കാര്‍ കളഞ്ഞുകിട്ടിയ പണം രാജപുരം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇന്ന് പണം നഷ്ടപ്പെട്ടുവെന്ന പരാതിയുമായി ഒരു വ്യക്തിസ്റ്റേഷനില്‍ എത്തുകയും പണം അദ്ദേഹത്തിന്റെതാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ റെസ്റ്റ് പോയന്റ് ജീവനക്കാര്‍ പണം രാജപുരം സ്റ്റേഷനില്‍ വച്ച് സി.ഐ രഞ്ജിത്ത് രവീന്ദ്രന്റെ സാന്നിധ്യത്തില്‍ ഉടമസ്ഥന് കൈമാറി. നഷ്ടപ്പെട്ട പണം തിരികെ കിട്ടിയ സന്തോഷത്തില്‍ റസ്റ്റ് പോയന്റ് ജീവനക്കാരോട് നന്ദി പറഞ്ഞാണ് ഉടമസ്ഥന്‍ തിരിച്ച് പോയത്. ഇത്തരം നന്മയുള്ള പ്രവര്‍ത്തി ചെയ്ത ജീവനക്കാരെ രാജപുരം പോലീസ് അഭിനന്ദിക്കുകയും ചെയ്തു.

Leave a Reply