രാജപുരം കോളേജില്‍ പുതിയ പഠനവിഭാഗം ആരംഭിച്ചു

രാജപുരം : ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലികമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി രാജപുരം കോളേജില്‍ സര്‍ക്കാര്‍ പുതുതായി അനുവദിച്ച നൂതന കോഴ്‌സിനു തുടക്കമായി. ലൈഫ് സയന്‍സ് (സുവോളജി )ആന്‍ഡ് കംപ്യൂട്ടേഷണല്‍ ബയോളജി വിത്ത് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് മൈക്രോബയോളജി എന്നാ കോഴ്‌സ് ആണ് കോളേജില്‍ പുതിയതായി ആരംഭിച്ചിരിക്കുന്നത്. കോട്ടയം അതിരൂപതയുടെ സഹായമെത്രാന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ അപ്രേം ഔപചാരികമായി പുതിയ കോഴ്‌സ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ. ജോര്‍ജ്ജ് മാമ്മന്‍ അദ്ധ്യക്ഷത വഹിച്ചു.. ലോക്കല്‍ മാനേജര്‍ റവ. ഫാ. ജോര്‍ജ്ജ് പുതുപ്പറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ബര്‍സാര്‍ റവ. ഫാ. ഡിനോ കുമ്മാനിക്കാട്ട് ആശംസ അര്‍പ്പിച്ചു. ലൈഫ് സയന്‍സ് വിഭാഗം മേധാവി ഡോ. ഷിജു ജേക്കബ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ലെഫ്റ്റ്. ഡോ. തോമസ് സ്‌കറിയ നന്ദിയും പറഞ്ഞു.

Leave a Reply