കർഷകരുടെ നേതൃത്വത്തിൽ ഡൽഹി വെച്ച് നടക്കുന്ന സമരത്തിൽ അനുഭാവം പ്രകടിപ്പിച്ചു

രാജപുരം: കർഷകരുടെ നേതൃത്വത്തിൽ ഡൽഹി വെച്ച് നടക്കുന്ന സമരത്തിൽ അനുഭാവം പ്രകടിപ്പിച്ച് കേരള കർഷക സംഘം കള്ളാർ, രാജപുരം വില്ലേജ് കമ്മിറ്റിയുടെ സംയുക്തഭിമുഖ്യത്തിൽ കള്ളാറിൽ കർഷക കൂട്ടായ്മ സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഒക്ലാവ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ കെ രാജേന്ദ്രൻ അധ്യക്ഷനായി. പി കെ രാമചന്ദ്രൻ, എ ജെ തോമസ്, ജോഷി ജോർജ്, കെ എ പ്രഭാകരൻ, വി പി ശ്രീലത, കെ വി രാഘവൻ എന്നിവർ സംസാരിച്ചു. സിബി ആടകം സ്വാഗതം പറഞ്ഞു.

Leave a Reply