എസ്.വൈ.എസ് പാണത്തൂര്‍ സര്‍ക്കിളിന് നവഭാരവാഹികള്‍

പാണത്തൂര്‍: പാണത്തൂര്‍ ശുഹദ സ്‌കൂളില്‍ വച്ച് നടന്ന എസ്.വൈ.എസ് കൗണ്‍സിലില്‍ പാണത്തൂര്‍ സര്‍ക്കിളിന് നവഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തില്‍ ഉമര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത് സെക്രെട്ടറി സലാം ആനപ്പാറ ഉദ്ഘാടനം ചെയ്തു. ശിഹാബ് കുണ്ടുപള്ളി വിഷയവതരണവും ഉമര്‍ സഖാഫി റിപ്പോര്‍ട്ട് അവതരണവും നടത്തി. ശേഷം എസ്.വൈ.എസ് പാണത്തൂര്‍ സര്‍ക്കിളിന് നവഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് അസ്അദ് നഈമി, സെക്രെട്ടറി നൗഷാദ് ചുള്ളിക്കര, ഫിനാന്‍സ് ഫൈസല്‍ ചിറങ്കടവ് വൈ.പ്രസി: (ദഅവ) സമദ് മൗലവി പുഞ്ചക്കര, (സ്വാന്തനം) ഹമീദ് അയ്യങ്കാവ്, ജോ.സെക്: (സാമൂഹികം) അബ്ദുള്ള കള്ളാര്‍, (സാംസ്‌കാരികം) സിദ്ധീഖ് കുണ്ടുപ്പള്ളി. എന്നിവരെ തെരെഞ്ഞെടുത്തു. കൗണ്‍സിലര്‍മാരായി അസ്അദ് നഈമി, നൗഷാദ് ചുള്ളിക്കര, ഫൈസല്‍ ചിറങ്കടവ്, ഷിഹാബുദ്ദീന്‍ അഹ്‌സനി, ഉമര്‍ സഖാഫി, ഹൈദര്‍ പാണത്തൂര്‍, ശിഹാബ് കുണ്ടുപ്പള്ളി എന്നിവരെയും തെരെഞ്ഞെടുത്തു. യോഗത്തില്‍ ഷിഹാബുദ്ദീന്‍ അഹ്‌സനി സ്വാഗതവും നൗഷാദ് ചുള്ളിക്കര നന്ദിയും പറഞ്ഞു.

Leave a Reply