രാജപുരം;സെക്യൂരിറ്റി ഹൗസ് കീപ്പിംഗ് മേഖല കേരളത്തില്‍ വളര്‍ന്നുവരുന്ന തൊഴില്‍ ശക്തിയാണ്,വന്‍കിട ചെറുകിട വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍, ഫ്‌ലാറ്റുകള്‍ മുതല്‍ ,ചെറുതും വലുതുമായ ആരാധനാലയങ്ങള്‍ വരെയും ,അവരുടെ സുരക്ഷയ്ക്കും, ശുചീകരണത്തിനും വിശ്വാസപൂര്‍വ്വം തെരഞ്ഞെടുക്കുന്നത് സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് ജീവനക്കാരാണ് എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ജനദ്രോഹ നയങ്ങള്‍ മൂലവും മാനേജ്‌മെന്റ് നെയും സെക്യൂരിറ്റി ഏജന്‍സികളുടെയും ലാഭക്കൊതി മൂലവും ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് യാതൊരു വിധ നിയമപരിരക്ഷയും ലഭിക്കാതെ ചൂഷണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്നു ഇതിനെതിരെ പോരാടുന്നതിന്രൂപീകരിച്ച പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കാസര്‍കോട് ജില്ല സെക്യൂരിറ്റി ആന്‍ഡ് ഹൗസ് കീപ്പിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ തൊഴിലാളികളുടെ സമരം സംഘടനയായ സിഐടിയു വിലും കേരള സ്റ്റേറ്റ് സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് എംപ്ലോയീസ് ഫെഡറേഷനിലും അഫിലിയേറ്റ് ചെയ്ത് യൂണിയന്‍ പ്രവര്‍ത്തിക്കുന്നു.
ജോലി സുരക്ഷിതത്വം ഉറപ്പുവരുത്തുക മിനിമം വേജസ് നടപ്പിലാക്കുക ജോലി സമയം 8 മണിക്കൂര്‍ ആയി നിജപ്പെടുത്തുക പിഎഫ് ഉല്‍പ്പെടെ നിയമാനുസൃത അനുകൂല്യങ്ങള്‍ അനുവദിക്കുക അവകാശപ്പെട്ട അവധി കളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുക പ്രാഥമിക സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക വ്യാജ ഏജന്‍സികളെ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കും ഈ രംഗത്തെ തൊഴിലാളികളുടെ നീതി നിഷേധത്തിന് എതിരായും ശക്തമായ പ്രക്ഷോഭത്തിന് ഇടപെടലിനും ആയി പ്രവര്‍ത്തിക്കുന്ന യൂണിയന്റെ നാലാമത്തെ ജില്ല സമ്മേളനം 2021 ഫെബ്രുവരി 21 -ന് പുടംകല്ല് വെച്ച് നടക്കുന്നു.