കളാര്‍, കോടോംബേളൂര്‍ പഞ്ചായത്തിലുള്ള ഒരു പ്രധാന റോഡാണ് തൂങ്ങല്‍ ഉദയപുരം റോഡ്. കള്ളാര്‍ , പനത്തടി, ബളാല്‍ , കോടോം, മേഖലയിലുള്ളവര്‍ക്ക് പെരിയാര്‍ കേന്ദ്ര സര്‍വകലാശാല, ജില്ലാ ആസ്ഥാനം, മംഗലാപുരം, എന്നിവിടങ്ങളില്‍ എത്തിച്ചേരുവാനുള്ള ദൂരം കുറഞ്ഞ റോഡാണിത്. അതുപോലെ ടൂറിസം മേഖലയില്‍ ബേക്കല്‍ കോട്ടയും, റാണിപുരം ഉം, തലക്കാവേരിയും, തമ്മില്‍ ബന്ധിപ്പിക്കുവാന്‍ പ്രസ്തുത റോഡ് ഉപകരിക്കുന്നു. ഉദയപുരം ,പണാകോട്ട്,പാലപ്പുഴ, അയറോഡ്, എന്നീ പ്രദേശതുള്ളവര്‍ക്ക് പൂടംകല്ല് താലൂക്കാശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, താലൂക്ക് ആസ്ഥാനത്തും എത്തിച്ചേരേണ്ടത് പ്രസ്തുത റോഡിലൂടെയാണ്. 33 വര്‍ഷങ്ങള്‍ക്കു മുന്‍പ് മൂന്ന് ബസ്സുകള്‍ സര്‍വീസ് നടത്തിയിരുന്ന ഈ റോഡിന്റെ സ്ഥിതി വളരെ ശോചനീയാവസ്ഥ യാണ്. ഈ പ്രദേശത്തുള്ളവര്‍ ഓട്ടോറിക്ഷ കളെയും, ട്രിപ്പ് ജീപ്പുകള്‍ എയും ആണ് യാത്രയ്ക്ക് ആശ്രയിക്കുന്നത്. 40 വര്‍ഷങ്ങള്‍ക്കു മുന്‍പ് പണിത പല പാലങ്ങളും പൊട്ടിപ്പൊളിഞ്ഞ അപകട ഭീതിയിലാണ്. റോഡിന് വീതി കൂട്ടി പണിയുന്നതിനായി 10 മീറ്റര്‍ വീതി ക്ക് ഇരുവശങ്ങളിലും ഉള്ളവര്‍ കണ്‍ സെന്റ് നല്‍കി കാത്തിരിക്കുന്നു. കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി റോഡ് നവീകരിക്കണമെന്ന്താണ് നാട്ടുകാരുടെ ആവശ്യം. തൂങ്ങല്‍ മുതല്‍ ഉദയപുരം വരെയുള്ള 5.8 മീറ്റര്‍ റോഡ് നവീകരിച്ച ചാല്‍ പാണത്തൂര്‍, കള്ളാര്‍, ബളാല്‍, ചുള്ളിക്കര , കൊട്ടോടി, മേഖലയിലുള്ളവര്‍ക്ക് ജില്ലാ ആസ്ഥാനത്ത് എത്തിച്ചേരുവാന്‍ 22 കിലോമീറ്റര്‍ ലാഭിക്കാന്‍ സാധിക്കും. റവന്യൂ മന്ത്രിയുടെ മണ്ഡലം കൂടിയാണ് ഈ പ്രദേശം. പലപ്രാവശ്യം നിവേദനങ്ങള്‍ നല്‍കിയിട്ടും പത്ത് വര്‍ഷമായി ഒരു ഫണ്ട് പോലും നീക്കിവയ്കാത്ത തില്‍ നാട്ടുകാര്‍ അതൃപ്തരാണ്. ആയതിനാല്‍ എത്രയും പെട്ടെന്ന് റോഡ് നവീകരിക്കണമെന്ന് അതാണ് നാട്ടുകാരുടെ ആവശ്യം. ഇനിയും അധികൃതര്‍ കണ്ണു തുറന്നില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി നാട്ടുകാര്‍ രംഗത്തിറങ്ങും.