ഒരു നാടിന്റെ സുന്ദരനായ പോസ്റ്റുമാന്‍ ?? പോസ്റ്റ്ഓഫീസില്‍ 41 വര്‍ഷക്കാലത്തെ സ്തുത്യാര്‍ഹമായ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ചു പോകുന്ന പോസ്റ്റ്മാനെക്കുറിച്ച് നാടിന്റെ ഹൃദയ താളങ്ങള്‍… തൂലികയാല്‍ വര്‍ണ്ണിക്കുന്ന… പ്രിന്‍സ്‌കോട്ടോടി എന്ന എഴുത്തുകാരന്റെ…. വാക്കുകള്‍

ഒരു നാടിന്റെ സുന്ദരനായ പോസ്റ്റുമാന്‍ ??എന്റെ കോട്ടോടിനാടിന്റെ പ്രിയപ്പെട്ടപോസ്റ്റുമാനാണ് തെരകത്തിനാടിയില്‍ ബേബി ചേട്ടന്‍. (പോസ്റ്റ്മാന്‍ ബേബിച്ചേട്ടന്‍ )കോട്ടോടിനാട്ടിലെഓരോമണ്തരിക്കും അദ്ദേഹത്തെഅറിയാം. ഒരു നാടിനെഇത്രമാത്രം സ്‌നേഹിച്ച,തന്റെ പ്രൊഫഷനെ (ജോലിയെ )ഇത്രമാത്രം സ്‌നേഹിച്ചഒരുപോസ്റ്റ്മാന്‍ വേറെയുണ്ടാകുമോഎ ന്നുപോലുംസംശയമാണ്.. ഇ. ഡി.പോസ്റ്റുമാന്റെചെറിയ ശമ്പളം..കഠിനധ്വാനം.. ഉത്തരവാദിത്വമുള്ളജോലി.. ഒരുരൂപപോലുംകിമ്പളം കിട്ടാന്‍ സാധ്യതയില്ലാപണി എന്നിട്ടും…41.. വര്‍ഷവും..ഏ താനും ദിവസങ്ങളും അദ്ദേഹം ജോലിചെയ്തത്…ആ ജോലിയെഅദ്ദേഹംആല്‍ മാര്‍ത്ഥമായി സ്‌നേഹിച്ചതുകൊണ്ടാണ്.ഇന്നത്തെതലമുറയ്ക്ക് ചിന്തിക്കാന്‍പോലും കഴിയാത്ത,യാത്രാ സൗകര്യങ്ങള്‍ ഇല്ലാതിരുന്നഒരുകാലത്ത്.. ശരിക്കും നല്ലൊരു വഴി പോലും ഇല്ലാതിരുന്ന കാലത്ത്,കയ്യാലനടകളും, ഇ ടവഴികളും, ചാലും, തോടും.. താണ്ടിയെത്തിയ. നാടിന്റെ അഞ്ചലോട്ടക്കാരന്‍ ആയിരുന്നു പോസ്റ്റുമാന്‍ ബേബിചേട്ടന്‍….ഒരു നാടിന്റെ ആശയവിനിമയങ്ങള്‍ ചുമന്നുനടന്നഒരുമനുഷ്യന്‍, പരീക്ഷ അറിയിപ്പുകളും ജോലികിട്ടിഎന്നുള്ള അറിയിപ്പുകളും, മണിയോഡര്‍കളും പാഴ്‌സലുകള്‍ ഉം, പ്രേമലേഖനവും ചുമന്നു നടന്ന ഒരു മനുഷ്യന്‍,.. അത് സന്തോഷത്തോടെ, എത്തി ച്ചപ്പോഴും, ബാങ്ക് ജപ്തിനോട്ടിസും, മരണടെലഗ്രാമുകളും… വേദനയോടെ അ റിയിക്കേണ്ടിവന്നഒരു മനുഷ്യന്‍തന്റെ…ഔദ്യോഗിക ജീവിതത്തോട് വിടപറയുമ്പോള്‍…അദ്ദേഹം ഒരു നാടിന്റെ കരുതലായ് മാറിയത് നാടിനു മറക്കാന്‍ കഴിയില്ല. കോട്ടോടിയിലെ ഓ രോകുടുംബത്തെയും… അംഗങ്ങളെയും പേരുചൊല്ലിവിളിക്കാന്‍ കഴിയുന്ന… അവരുടെ.. ജോലിസ്ഥലങ്ങളും വിദ്യാഭ്യാസ മേഖലപോലും.. ഓര്‍ത്തിരുന്നഒരു പോസ്റ്റ്മാന്‍ നമുക്കുണ്ടായിരുന്നു എന്നത്. നമ്മുടെ ഭാഗ്യമാണ്…ഓരോ വീട്ടിലും അഡ്രെസ്സുകാരനെ തേടിയെത്തുമ്പോള്‍ ചേടത്തി, ചേട്ടാ, വല്യച്ഛ, വല്യമ്മേ… എന്നുവിളിച്ചു കയറിവരുന്ന ബേബിച്ചേട്ടന് ഒരു പോസ്റ്റുമാന്റെ .മുഖമായിരുന്നില്ലവീട്ടിലെ ഒരു ബന്ധുവിന്റെ അടുപ്പമായിരുന്നു… ഒരു കത്ത് കൈമാറുന്നതിനപ്പുറം, കൊച്ചുവര്‍ത്തമാനങ്ങളും.. പറഞ്ഞു.. വിശേഷങ്ങളും.. തിരക്കിപോകുന്ന .. ബേബിച്ചേട്ടന്‍.. എന്റെ ഓ ര്‍മ്മയില്‍ മായാതെ നില്‍ക്കുന്നുണ്ട്… ഓരോ കോട്ടോടിക്കാര്‍ക്കും..ആ ഫീലിംഗ് ഉണ്ടാകുമെന്നു ഞാന്‍ വിശ്വസിക്കുന്നു……അ ങ്ങനെ ഒരായുസിന്റെ പുണ്യം നാടിനു സമര്‍പ്പിച്ച… പോസ്റ്റ്മാന്‍ ബേബിച്ചേട്ടന് കോട്ടോടിനാടിന്റെ… ഹൃദയത്തില്‍ പൊതിഞ്ഞ ഒരായിരം നന്ദി………. (പ്രിന്‍സ് കോട്ടോടി )

Leave a Reply