രാജപുരം: കൊട്ടോടി പോസ്റ്റ്ഓഫീസില്‍ 41 വര്‍ഷക്കാലത്തെ സ്തുത്യാര്‍ഹമായ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ചു പോകുന്ന കൊട്ടോടിയുടെ പ്രിയപ്പെട്ട പോസ്റ്റ്മാന്‍ ബേബി തേരകത്തിനാടിക്ക് കൊട്ടോടി യുവശക്തി പുരുഷ സ്വയം സഹായ സംഘം സ്നേഹോപഹാരം നല്‍കി ആദരിക്കുകയുണ്ടായി.ചടങ്ങില്‍ യുവശക്തി പുരുഷ സ്വയം സഹായ സംഘം പ്രസിഡന്റ് രാജേഷ് കെ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗം ഷാജി കെ.സി നെടുങ്ങാട്ട് ഉപഹാരം നല്‍കി. സെക്രട്ടറി രാജേഷ് ആര്‍ സ്വാഗതം പറഞ്ഞു.