പൂടംകല്ല് : കലാ സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് നൽകുന്ന ജെസി ഡാനിയേൽ എക്സലൻസി പുരസ്‌കാരത്തിന് അർഹനായ ബാലചന്ദ്രൻ കൊട്ടോടിയെ സഹപാഠികൾ വീട്ടിലെത്തി ആദരിച്ചു. സഹപാഠിയും കള്ളാർ പഞ്ചായത്തു പ്രസിഡന്റുമായ ടി.കെ.നാരായണൻ പൊന്നാട അണിയിച്ചു. സാന്ത്വനം ക്ലാസ്സ്‌മേറ്റ്സ് പ്രസിഡന്റ് ബിനോയ് പെരുമ്പടപ്പിൽ സ്നേഹോപഹാരം നൽകി. അംഗങ്ങളായ കുഞ്ഞിരാമൻ, എം.ഡി.സെബാസ്റ്റ്യൻ. എന്നിവർ ആശംസകൾ നേർന്നു. ബാലചന്ദ്രൻകൊട്ടോടി മറുപടി പ്രസംഗം നടത്തി.