രാജപുരം: അതിരൂക്ഷമായി കൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരിയില്‍ പെട്ട് കഷ്ടതയും ദുരിതവും അനുഭവിക്കുന്ന കള്ളാര്‍ പഞ്ചായത്തിലെ കൊട്ടോടി മാവുങ്കാല്‍ പട്ടികവര്‍ഗ്ഗ കോളനിയില്‍ പോഷകാഹാര പദാര്‍ഥങ്ങള്‍ അടങ്ങിയ ഭക്ഷണ കിറ്റ് സൗജന്യമായി വിതരണം നടത്തി
കാഞ്ഞങ്ങാട് മികച്ച സാമൂഹ്യ പ്രവര്‍ത്തകനായ സ്റ്റീഫന്‍ എം ജോസഫ് എന്ന മഹത് വ്യക്തിയുടെ ചാരിറ്റബിള്‍ ഫണ്ടില്‍നിന്നും അവശ്യം വേണ്ടുന്ന ഭക്ഷണസാധനങ്ങള്‍ എത്തിച്ച് നല്‍കുകയുണ്ടായി
സാമൂഹ്യ പ്രവര്‍ത്തനത്തിലും ചാരിറ്റി പ്രവര്‍ത്തനത്തിലും ജില്ലയ്ക്ക് അകത്തും പുറത്തും നിരവധി സേവനങ്ങള്‍ ചെയ്യുന്ന സ്റ്റീഫന്‍ ജോസഫിനൊപ്പം തോമസ് ടി തയ്യില്‍ ബാലന്‍ മാവുങ്കാല്‍ പാണത്തൂര്‍
അനീഷ് കോളിച്ചാല്‍ എന്നിവര്‍ നേതൃത്വം നല്‍കി കോളനിയിലെ ഊരുമൂപ്പന്‍ രാഘവന്‍ പി കിറ്റുകള്‍ ഏറ്റുവാങ്ങി കോളനിയുടെ തുടര്‍ രക്ഷാ ആവശ്യങ്ങള്‍ക്കായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ വിവരം അറിയിക്കാനും വേണ്ടവിധം ശ്രദ്ധയില്‍പ്പെടുത്താന്‍ ആവശ്യം വേണ്ടുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കാനും തീരുമാനം എടുക്കുകയുണ്ടായി.