റമദാന്‍ ആസംസ്‌കൃത ഭക്ഷണപൊതികള്‍ വിതരണം ചെയ്തു

മലബാര്‍ ജ്വല്ലറി, മുള്‍ട്ടിപ്ലക്‌സ് ഇന്റര്‍നാഷണല്‍ Llc കമ്പനികളും പ്രിയദര്‍ശിനി ആര്‍ട്‌സ് & സോഷ്യല്‍ സെന്റര്‍ ഷാര്‍ജ യും സംയുക്തമായി ഷാര്‍ജ, അജ്മാന്‍, ഹമ്രിയ ഭാഗങ്ങളില്‍ കോവിഡ് മഹാമാരി മൂലം ജോലി നഷ്ടപ്പെട്ടു ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും, ലേബര്‍ ക്യാമ്പില്‍ ജീവിക്കുന്ന തൊഴിലാളികള്‍ക്കും സഹായം എത്തിച്ചു കൊടുത്തു.

ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് Dr E. P. ജോണ്‍സന്‍, പ്രിയദര്‍ശിനി പ്രസിഡന്റ് സന്തോഷ് കെട്ടേത്, IAS പ്രതിനിധി പ്രഭാകരന്‍, ഗ്ലോബല്‍ ഇന്ത്യന്‍ സ്‌കൂള്‍ അജ്മാന്‍ ഡയറക്ടര്‍ മോഹന്‍, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍മാരായ ശോഭ മോഹന്‍,ി സിന്ധു ആനന്ദ്, മലബാര്‍ ജ്വല്ലറി പ്രതിനിധി ചാക്കോ ഊളകാടന്‍, മുള്‍ട്ടിപ്ലക്‌സ് WH മാനേജര്‍ അനില്‍ പിള്ളൈ, Hr സീനിയര്‍ ഓഫീസര്‍ ദിലീപ് പി. വി., അസിസ്റ്റന്റ് സെയില്‍സ് മാനേജറും പ്രിയദര്‍ശിനി എക്‌സിക്യൂട്ടീവ് മെമ്പറുമായ മാത്യു എബ്രഹാം എന്നിവര്‍ ഉത്ഘാടനചടങ്ങില്‍ പങ്കെടുത്തു.

Leave a Reply