പൂടംകല്ല്: മലയോരത്ത് കോവിഡ് പോസിറ്റീവ് കേസുകൾ ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ റോഡിൽ പരിശോധനയുമായി നിയന്ത്രണങ്ങൾ കർശനമാക്കി രാജപുരം പോലീസ്. ചുള്ളിക്കര, ബളാംതോട്, കോളിച്ചാൽ എന്നിവടങ്ങളിലാണ് ഇന്ന് രാവിലെ മുതൽ പോലിസ് പരിശോധന നടക്കുന്നത്.
ചുള്ളിക്കരയിൽ റോഡിൽ ബാരിക്കേഡ് നിർമിച്ച് പരിശോധന തുടങ്ങി. കയ്യിൽ വ്യക്തമായ യാത്ര രേഖയില്ലാതെ പോകുന്നവരെയും അനാവശ്യമായി ടൗണിലേക്കിറങ്ങുന്നവരെയും തിരിച്ചയക്കുകയും, ഫൈൻ ഈടാക്കുകയും ചെയ്യുന്നുണ്ട്.