പൂടംകല്ല്: എൽഡിഎഫ് സർക്കാർ വൻ ഭൂരിപക്ഷത്തോടെ തുടർ ഭരണത്തിലെത്തുമെന്നുറപ്പായിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിയന്ത്രണങ്ങളെ തുടർന്ന് ആഹ്ലാദ പ്രകടിപ്പിക്കാനാകാതെ അണികൾ. ഇതുവരെ വോട്ടെണ്ണി കഴിഞ്ഞപ്പോൾ 97 സീറ്റിന്റെ ഭൂരിപക്ഷത്തിലേക്കാണ് എൽ ഡി എഫ് കുതിക്കുന്നത്. യുഡിഎഫ് 47 സീറ്റിൽ എത്തി നിൽക്കുന്നു. എൻഡിഎ ക്ക് ഒരു സ്ഥലത്തും ലീഡ് നിലനിർത്താനായിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ കൂടിച്ചേരൽ ഒഴിവാക്കാൻ ഉത്തരവുണ്ട്. റാലികൾക്കും അനുമതിയില്ല.
കാഞ്ഞങ്ങാട് മണ്ഡലത്തിൽ 7 റൗണ്ട് എണ്ണി കഴിയുമ്പോൾ 17000 ഭൂരിപക്ഷത്തിൽ എൽഡിഎഫിലെ ഇ.ചന്ദ്രശേഖരൻ മുന്നിലാണ്.
ഇനി 10 റൗണ്ട് ആണ് എണ്ണാൻ ബാക്കി ഉള്ളത്. ഉദുമ യിൽ സി.എച്ച്.കുഞ്ഞമ്പു, കാസർകോട് എൻ.എ.നെല്ലിക്കുന്ന് എന്നിവർ വിജയിച്ചു. മഞ്ചേശ്വരം യുഡിഎഫ് മുന്നിലുണ്ട്.